പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പത്തനംതിട്ട നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്.
പതാകകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് ഇരുകൂട്ടരം തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാത്രി പത്തരോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘര്‍ഷമുണ്ടാക്കിയവരെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി കെ അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അന്‍സില്‍, അനീഷ് വിശ്വനാഥ്, മേഖല പ്രസിഡന്റ് അജിന് വര്‍ഗീസ്, എസ്എഫ്ഐ നേതാവ് ശരത്ത് ശശിധരന് എന്നിവര്‍ക്ക് പരിക്കേറ്റു.
Post Your Comments