കൊച്ചി : ജോലിക്കിടെ മദ്യപിച്ച് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എറണാകുളം എആര്‍ ക്യാമ്ബിലെ എഎസ്ഐ സാം തോമസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.ശ്രീലങ്കയില്‍ നിന്നുള്ള നാവിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയുടെ ലെയ്സണ്‍ ഓഫീസറായി സാം തോമസിനെയാണ് നിയമിച്ചിരുന്നത്. മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിയില്‍ പ്രവേശിച്ച കാര്യം ശ്രീലങ്കന്‍ ഉദ്യോഗസ്ഥരാണ് പോലീസിനെ അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശാണ് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തത്.
Post Your Comments