
പത്തനംതിട്ട: സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നതിനെ കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ് പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി. എസ് പിയെ സസ്പെൻഡ് ചെയ്യണം എന്നാണ് ബിജെപിയുടെ ആവശ്യം. കറുത്തവൻ ആയതു കൊണ്ടാണോ എസ് പി മന്ത്രിയോട് അപമര്യാദയായി പെരുമാറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ചോദിച്ചു. എസ് പിയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറയുന്നു.
ചെന്നിത്തലയെ കണ്ടപ്പോൾ ഓച്ഛാനിച്ച് നിന്ന എസ്പിക്ക് കറുത്ത കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ പുച്ഛം. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. ഈ തെമ്മാടിത്തരവുമായി മുന്നോട്ട് പോകാൻ കഴിയില്ല. ഇയാൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. മന്ത്രിയോട് ഇങ്ങനെ ആണെങ്കിൽ ഇയാൾ ഭക്തരോട് എങ്ങനെ ആകും പെരുമാറുന്നത്. രാധാകൃഷ്ണൻ ചോദിക്കുന്നു.
പിണറായിയെ കണ്ടുള്ള ഹുങ്കും അഹങ്കാരവുമാണ് എസ് പിയുടെ പെരുമാറ്റത്തിൽ എന്ന് പറഞ്ഞ രാധാകൃഷ്ണൻ യതീഷ് ചന്ദ്രക്ക് പിണറായി പ്രേതം കൂടിയിരിക്കുകയാണെന്നും പരിഹസിച്ചു.
Post Your Comments