![amrindar singh](/wp-content/uploads/2018/11/amrindar-singh.jpg)
ഛണ്ഡീഗഢ്: ബെെക്കിലെത്തി പ്രാര്‍ത്ഥന ഹാളിന് നേരെ ഗ്രാനേഡ് എറിഞ്ഞ സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗ് പ്രതികരിച്ചു. പിന്നില്‍ പാക് ചാരസംഘടനയായ എെ.എസ്.എെ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . സ്ഫോടനത്തിന് ഉപയോഗിച്ച ഗ്രനേഡ് പാക് നിര്‍മ്മിതമാണെന്ന് കണ്ടെത്തിയതായും അമരീന്ദ്രര്‍ സിംഗ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇടപെട്ട ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിക്രംജിത്ത് സിംഗ് എന്ന യുവാവാണ് പോലീസ് കസ്റ്റഡിയിലുളളത്. .
.
ഗ്രാനേഡ് ആക്രമണത്തിന് പിന്നില്‍ വര്‍ഗ്ഗീയ ശക്തികളല്ലെന്നും പക്ഷേ വര്‍ഗ്ഗീയത ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പാക്ക് ചാര സംഘടനയായ എെ.എസ്.എെ യാണ് ഇതിന് പിന്നിലുളള ശക്തിയെന്നും പാക്കിസ്ഥാന്‍ നിര്‍മ്മിതമായ സ്ഫോടക വസ്തുവാണ് എന്ന് തെളിയിക്കുന്നതിനുളള തെളിവുകള്‍ പക്കലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. 500 പേരോളം തമ്പടിച്ചിരുന്ന അമൃത്സറിലെ പ്രാര്‍ത്ഥന ഹാളിന് നേരെയുണ്ടായ ഗ്രാനേഡ് ആക്രമത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments