ഭുവനേശ്വര്‍•ഒഡിഷയിലെ കട്ടക്കില്‍ എ.ടി.എം കിയോസ്കിനുള്ളില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി കട്ടക്കിലെ കോളേജ് സ്ക്വയറിന് സമീപത്തെ പില്‍ഗ്രിം റോഡിലെ എ.ടി.എം കൗണ്ടറില്‍ വച്ചാണ് സംഭവം.
ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി എ.ടി.എം ഇരുവരും ചേര്‍ന്ന് കൗണ്ടറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരയെ ജോബ്രയില് ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
ഗുരുതരമായ അവസ്ഥയില്‍ യുവതിയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈദ്യ പരിശോധനകള്‍ക്ക് ശേഷം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് എ.ടി.എം കിയോസികിന്റെ സെക്യുരിറ്റി ഗാര്‍ഡിനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Post Your Comments