Latest NewsEntertainment

തമിഴ്‌മക്കൾക്ക് സഹായഹസ്തവുമായി വിജയ് സേതുപതി

ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ വലച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവന ചെയ്തത്.

ഈ അടുത്ത കാലത്തായി 96 .എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ മനസ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. സിനിമകളിലൂടെ മാത്രമല്ല സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും വിജയ് സേതുപതി ഇപ്പോൾ തമിഴ് മക്കളുടെ മനസ്സിൽ ഇടം നേടുകയാണ്. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിനെ വലച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവന ചെയ്തത്. രാമനാഥപുരം, പുതുക്കോട്ടൈ, കടലൂർ ‍, തഞ്ചാവൂർ‍, നാഗപട്ടണം, തിരുവാരൂർ ‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജ ചുഴലിക്കാറ്റിൽ ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടായത്.

ചുഴലിക്കാറ്റ് ആഞ്ഞടിച്ച പ്രദേശങ്ങളിൽ കൃഷിതോട്ടങ്ങളിൽ ഉൾപ്പെടെ വൻനാശമാണുണ്ടായത്. കണക്കുകൾ പ്രകാരം ഇതുവരെ 45 പേരാണ് ദുരന്തത്തിൽ മരിച്ചത്. 1.7 ലക്ഷം മരങ്ങൾ കടപുഴകി വീണു. 735 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകൾ തകർന്നു. 88,102 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. അതോടെ പതിനായിരക്കണക്കിന് ആളുകളുടെ ജീവന മാർഗ്ഗങ്ങളും നഷ്ടമായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിൽ ആഞ്ഞു വീശിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

shortlink

Post Your Comments


Back to top button