KeralaLatest NewsIndia

ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ് : വിവാദമായപ്പോൾ പോസ്റ്റ് മുക്കി

തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്റേത്. എന്നാൽ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജിൽ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോൾ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്.

ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി ഉപയോഗിച്ചത്. ട്രോള്‍ പോസ്റ്റ് ചെയ്ത പോലിസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ബിജെപി ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button