KeralaLatest NewsIndia

‘കലാപകാരിയാണ് പോലും ശശികല ടീച്ചര്‍’ : മാധ്യമ പ്രവർത്തകൻ സതീഷ് മാധവ് എഴുതുന്നു

'പാട്യത്തെയും പയ്യന്നൂരിലെയും ഓട്ടോ ഓടിക്കുന്ന സഖാക്കള്‍ തങ്ങളുടെ മൊബൈലില്‍ വീണ്ടും വീണ്ടും കേള്‍ക്കുന്ന ആ ശബ്ദം അവര്‍ക്ക് വിഷമായി തോന്നും'

സ്ത്രീശാക്തീകരണവും ലിംഗസമത്വവുമാണ് എവിടെയും ചര്‍ച്ചാവിഷയം. പാര്‍ട്ടികളിലും സഭകളിലും പദവികള്‍ക്ക് സംവരണം വേണമെന്ന മുറവിളി…. ഏത് സംവരണത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ദേശീയനേതാക്കള്‍ ഉന്നതപദവികളില്‍ കസേരവലിച്ചിട്ട് ഇരിപ്പുറപ്പിച്ചതെന്ന ചോദ്യത്തിന് ഇത്തരക്കാര്‍ക്ക് ഉത്തരമില്ല.

Image may contain: one or more people, crowd and outdoor

സ്ത്രീമുന്നേറ്റത്തിന്റെ വിപ്ലവാത്മക മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ പെണ്ണുങ്ങള്‍ക്കിരിക്കാനും നയിക്കാനും ജനാധിപത്യമഹിളാ അസോസിയേഷനുകള്‍ സൃഷ്ടിച്ച നാടാണിത്. ഗൗരിയമ്മ മുതല്‍ സുശീലാ ഗോപാലന്‍ വരെയുള്ളവര്‍ പദവികളുടെ പടിക്കുപുറത്ത് നില്‍ക്കേണ്ടിവന്നതിന്റെ മനഃശാസ്ത്രം വേറെ തെരയേണ്ടതില്ല.. അതിനിടയില്‍ ഒരു സ്ത്രീ തന്റെ വാക്കുകള്‍ കൊണ്ട് പ്രപഞ്ചത്തെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു.

Image may contain: 4 people

പുരുഷന്മാര്‍ മുന്നിട്ടുനില്‍ക്കുന്ന ഒരു വലിയസംഘടനയുടെ ചുക്കാന്‍ സ്വന്തം കൈയിലേറ്റുവാങ്ങുന്നു. നവോത്ഥാനപരിശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ആചാര്യന്മാരുടെ പാതയിലൂടെ ജാതിരഹിത ഹിന്ദുസമാജം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് തേര്‍ തെളിക്കുന്നു. അനീതിയുടെയും അവഗണനയുടെയും വറചട്ടിയില്‍ പൊരിയുന്ന ഒരു സമാജത്തിന് പ്രതികരിക്കാനുള്ള ഊര്‍ജ്ജം പകരുന്നു. രാഷ്ട്രീയക്കാരന്‍ തന്റെ ക്ഷുദ്രലാഭത്തിന് തട്ടിക്കളിച്ച് ഇല്ലാതാക്കിയ പിന്നാക്ക ജനവിഭാഗങ്ങള്‍ ‘ഇവള്‍ ഞങ്ങള്‍ക്ക് രാജ്ഞി’ എന്ന് ആര്‍ത്തുവിളിക്കുന്നു.

ഓരോ വാക്കിനും കടലിരമ്പം പോലെ കയ്യടി, ഓരോ പ്രസംഗവേദിക്കുമുന്നിലും കൊടിയുടെ നിറം നോക്കാതെ അലകടലിന്റെ ആരവം…. എന്നിട്ടും സ്ത്രീമുന്നേറ്റത്തിന്റെ വാഴ്ത്തുപാട്ടുകളില്‍ ആ പേര് കണ്ടില്ല, പെണ്‍സമരങ്ങളെന്ന പേരില്‍ കെട്ടിയാടിയ വേഷങ്ങള്‍ക്ക് പുരോഗമനത്തിന്റെ പട്ടാട ചാര്‍ത്തിയ മാധ്യമങ്ങളും വിശകലനവിശാരദരും ലോകത്തെ തന്റെ വാക്ശരങ്ങളില്‍ കോര്‍ത്തെടുത്ത ഈ പ്രസംഗധോരണി കേട്ടില്ല.

Image may contain: 9 people, people standing and crowd

രാഷ്ട്രീയം ചോരച്ചുവപ്പാക്കിയ കണ്ണൂരാന്മാരുടെ വികലോക്തികളില്‍ ഇവള്‍ക്ക് പേര് വിഷകലയെന്ന്. അതുകേട്ട് വിറകൊണ്ട കമ്മികളും സുഡാപ്പികളും മാധ്യമതമ്പ്രാക്കളും ഏറ്റുപാടിയതും അതേ പേര്.പാട്യത്തെയും പയ്യന്നൂരിലെയും ഓട്ടോ ഓടിക്കുന്ന സഖാക്കള്‍ തങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുന്ന ആ ശബ്ദം അവര്‍ക്ക് വിഷമായി തോന്നിയതില്‍ അത്ഭുതമില്ല.

കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെ രണ്ട് യാത്രകള്‍ മുന്നില്‍ നിന്ന് നയിച്ചവള്‍. ജാതി മറന്ന് 108 സമുദായസംഘടനകള്‍ കൈകോര്‍ത്തുപിടിച്ച സാമൂഹ്യനീതി കര്‍മ്മസമിതിയുടെ അമരക്കാരി… മാറാട് എട്ട് സഹോദരങ്ങള്‍ മതഭീകരതയുടെ അറവുകത്തിക്ക് മുന്നില്‍ പിടഞ്ഞുവീണപ്പോള്‍, മതം നോക്കി ഇടത് സര്‍ക്കാര്‍ പള്ളിക്കൂട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വീതം വെച്ചപ്പോള്‍, രംഗനാഥമിശ്ര കമ്മീഷനിലൂടെ ഒരു വിഭാഗത്തെ മൊത്തത്തില്‍ മതംമാറ്റാന്‍ ആസൂത്രിത നീക്കം നടന്നപ്പോള്‍, ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഇരുട്ടിന്റെ മറവില്‍ പിണറായി പോലീസ് പിടിച്ചെടുത്തപ്പോള്‍….. ശബ്ദമില്ലാത്തവന്റെ ശബ്ദമായി… പ്രതിഷേധത്തിന്റെ അഗ്നിയായി ആളിപ്പടര്‍ന്നവള്‍….

സതീഷ് മാധവ് ( മാധ്യമ പ്രവർത്തകൻ )

shortlink

Related Articles

Post Your Comments

Related Articles


Back to top button