മുംബൈ: തിങ്കളാഴ്ചയിലെ നേട്ടം ഇന്ന് കൈവരിക്കാനാകാതെ ഓഹരി വിപണി. സെന്‍സെക്സ് 300.37 പോയിന്റ് നഷ്ടത്തില്‍ 35474.51ലും നിഫ്റ്റി 107.20 പോയിന്റ് താഴ്ന്ന് 10656.20ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 857 കമ്പനികകൾ നേട്ടം കൈവരിച്ചപ്പോൾ 1706 ഓഹരികള്‍ നഷ്ടം നേരിട്ടു. യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഐഒസി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സിപ്ല, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലും ഗെയില്‍, അദാനി പോര്‍ട്സ്, ബജാജ് ഫിനാന്‍സ്, എംആന്റ്എം തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും വ്യാപരം അവസാനിപ്പിച്ചു.
Post Your Comments