കോഴിക്കോട്•സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം.
കേസില്‍ മറ്റൊരു പ്രതിയായ മേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയുടെ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരുന്നുണ്ട്.
പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് (33), ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായ ഭാര്യ സാനിയോ മനോമി (25) എന്നിവര്‍ക്കു നേരെയാണ് ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയായിരുന്നു. സാരമായ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടുനിന്ന് കക്കട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്പലകുളങ്ങരയിലാണ് സംഭവം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments