Latest NewsKerala

കൊച്ചി വാഹനാപകത്തില്‍ ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം

കൊച്ചി: കൊച്ചി വാഹനാപകത്തില്‍ ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തിലുണ്ടായ വാഹനാപകത്തില്‍ നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തേവര സ്വദേശിയും കൊച്ചി കപ്പല്‍ശാലയിലെ താത്കാലിക ജീവനക്കാരനുമായ ഷിബു(49) മരിച്ചത്.

കുണ്ടന്നൂരില്‍നിന്നും തേവര ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഇരു വാഹനങ്ങളെന്നും പോലീസ് പറഞ്ഞു. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും അപകടം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് തെറിച്ചുവീണ ഷിബുവിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button