തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ വന്‍ വല വിരിച്ചിരിക്കുകയാണ്. സംശയനിഴലില്‍ ഉളളവരുടെ പ്രൊഫെെലുകള്‍ പോലീസ് നിരന്തരം നിരീക്ഷണത്തില്‍
വെച്ചിരിക്കുകയാണ്. ഏകദേശം ആയിരത്തിലധികം പ്രൊഫെെലുകള്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു വരുന്നതായാണ് കണ്ടെത്തലുകള്‍.
വിദേശത്ത് നിന്നാണ് ഇത്തരത്തിലുളള വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പോസ്റ്റുകള്‍ പ്രചരിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ വിഷയം കേരളത്തില്‍ തയ്യാറാക്കിയതിന് ശേഷം വിദേശത്തുളള സുഹൃത്തുക്കള്‍ വഴിയാണ് പ്രചരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇത്തരത്തിലുളള പോസ്റ്റുകള്‍ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി ഫെയ്സ് ബുക്കിന് അയച്ച് ആളെ കണ്ടെത്തി ഇത്തരക്കാര്‍ ജോലിചെയ്യുന്ന രാജ്യത്തെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് പുതിയ രീതി വഴി നടപ്പിലാക്കാന്‍ പോകുന്നത്. ജാമ്യമില്ലാ വകുപ്പായിരിക്കും ഇത്തരക്കാരുടെ മേല്‍ ചുമത്തപ്പെടുക .
Post Your Comments