Latest NewsBusiness

എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ശ്രദ്ധിക്കുക

മുംബൈ : എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നവംബര്‍ 30ന് മുന്‍പ് അക്കൗണ്ടുള്ള ബ്രാഞ്ചില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ ഇന്റര്‍ബാങ്കിങ് സംവിധാനം അടുത്തമാസം മുതല്‍ നിര്‍ത്തലാക്കുമെന്ന് എസ്.ബി.ഐയുടെ കർശന നിർദേശം. അതിനാൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവര്‍ ലോഗ് ഇൻ ചെയ്ത് പ്രൊഫൈൽ മുഖേനെ പരിശോധിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക. അതേസമയം മൊബൈല്‍ നമ്പര്‍ നല്‍കാത്തവരുടെ നെറ്റ് ബാങ്കിങ് ഉപയോഗം റദ്ദാക്കും എന്നല്ലാതെ മറ്റ് സേവനങ്ങള്‍ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാര്‍ഡുമൊക്കെ പഴയതുപോലെ ഉപയോഗിക്കാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button