![](/wp-content/uploads/2018/01/shy.jpg)
തിരുവനന്തപുരം : രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അര്‍ഹയായി. ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടേതാണ് അവാര്‍ഡ്. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി അവാര്‍ഡ് ഏറ്റ് വാങ്ങും .
പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യനീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിക്കുമായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുളള അംഗീകാരമാണ് അവാര്‍ഡ്. ലോകത്തിലെ നാനാഭാഗത്തുമായി ജീവിക്കുന്ന ഇന്ത്യക്കാരുടെ ഇടയില്‍ ഐക്യം, ദേശീയത, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവ വളര്‍ത്തുന്നതിന് രൂപം കൊണ്ട സന്നദ്ധ സംഘടനയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി.
Post Your Comments