പമ്പ: പിണറായി സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ കൂട്ടു നില്‍ക്കുന്ന പൊലീസ് ഓഫീസര്‍മാരുടെയും ധാര്‍ഷ്ട്യത്തിനും തന്നിഷ്ടത്തിനും ബലിയാടാകുന്നതും സാധാരണക്കാരായ പൊലീസുകാരാണ്. ശബരിമല ഡ്യൂട്ടി ചെയ്ത് നാട്ടിലെത്തുമ്പോള്‍ വിശ്വാസികള്‍ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്ന സാഹചര്യമാണ് ഇന്ന് പോലീസുകാര്‍ നേരിടുന്നത്. ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് നില്‍ക്കുന്ന പോലീസുകാരെല്ലാം പൂര്‍ണ സംതൃപ്തിയോടെയല്ലോ ജോലി ചെയ്യുന്നത്.
ശബരിമല ഡ്യൂട്ടി ചെയ്യുന്നനതില്‍ വീട്ടിലാകട്ടെ വിശ്വാസികളായ കുടുംബത്തിനും ഇഷ്ടക്കേടുണ്ട്. ശബരിമലയില്‍ പോയപ്പോഴാകട്ടെ ആവശ്യത്തിനു സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നു. പൊലീസുകാര്‍ക്ക് ഇതില്‍ കടുത്ത അമര്‍ഷമുണ്ടെന്നാണ് പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെയുള്ള അഭിപ്രായം. സാധാരണ ശബരിമലയില്‍ ഉണ്ടാകുന്ന പൊലീസിന്റെ പത്ത് മടങ്ങ് പൊലീസിനെയാണ് ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്.
പൊലീസയ്യപ്പന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന പൊലീസുകാര്‍ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ ആചാര ലംഘനത്തിനു കൂട്ടു നില്‍ക്കുന്നവരായി മാറിക്കഴിഞ്ഞു. കെ.പി ശശികല ടീച്ചറോട് മാന്യമായി പെരുമാറിയ ഓഫീസറിനെതിരെ പ്രതികാര നടപടി സ്വീകരിച്ചതായും സൂചനയുണ്ട്. ഈ പൊലീസ് ഓഫീസറെ മാറ്റി ആ സ്ഥാനത്ത് സിപിഎമ്മിന്റെ അടുപ്പക്കാരനായ പൊലീസ് ഓഫീസറെ കൊണ്ടുവന്നെന്നും വാര്‍ത്തകളുണ്ട്. ഇതിലും പൊലീസില്‍ നിന്നു തന്നെ അതൃപ്തി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments