പമ്പ: കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ശബരിമല സര്‍വീസ് ഡിസംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് ബംഗളുരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുന്ന രാജഹംസ ബസ് 1.30 ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും 4.30 ന് മൈസൂരിലും പിറ്റേന്ന് രാവിലെ 8.15 ഓടെ പമ്പയിലും എത്തും. ഓരോ രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
വൈകീട്ട് തിരിച്ച് അഞ്ചുമണിയോടെ പമ്പയില്‍ നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചയോടെ ബംഗളുരുവില്‍ എത്തും. ഐരാവത് വോള്‍വോ സര്‍വീസ് ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.01 ന് പുറപ്പെടും. 2.31 ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ്് ബസ് സ്റ്റാന്‍ഡിലും 5.30ന് മൈസൂരും പിറ്റേന്ന് രാവിലെ 6.45 ഓടെ പമ്പയിലും എത്തും. തിരികെ വൈകീട്ട് 6.1 ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 9.45 ന് രാവിലെ ബംഗളുരുവിലെത്തും. കര്‍ണ്ണാടകയിലെയും കേരളത്തിലെയും റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. www.ksrtc.in. എന്ന് വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും
Post Your Comments