
വാഷിങ്ടണ്‍ : ലോകത്തിലെ തന്നെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഹാര്‍വാര്‍ഡ് സര്‍വ്വകാലാശാലയുടെ വിദ്യാര്‍ത്ഥി ഫോറത്തിന്‍റെ പ്രസിഡന്‍റായി ഇന്ത്യന്‍ അമേരിക്കന്‍ യുവതി തിരഞ്ഞെടുക്കപ്പെട്ടു. 20 കാരിയായ ശ്രുതി പളനിയപ്പനാണ് സുവര്‍ണ്ണാവസരം ലഭിച്ചത്. 1992ല്‍ ചെന്നെെയില്‍ നിന്ന് അമേരിക്കയിലേക്ക് എത്തി താമസമാക്കിയവരാണ് ശ്രുതിയുടെ മാതാപിതാക്കള്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സിലിലേക്കാണ് ശ്രുതി നിയമിതയായിരിക്കുന്നത്.
Post Your Comments