Latest NewsUSA

ആശുപത്രിയില്‍ വെടിവയ്പ് : 4 മരണം

വാഷിങ്ടണ്‍: ആശുപത്രിയിലുണ്ടായ വെടിവെയ്പ്പിൽ 4 മരണം. ഷിക്കാഗോയിലെ മേഴ്‌സി ആശുപത്രിക്ക് പുറത്തു വച്ച് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ അക്രമിയും ഒരു ഡോക്ടറും പോലിസ് ഉദ്യോഗസ്ഥനും ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റുമാണ് മരിച്ചത്. അക്രമിക്ക് കൊല്ലപ്പെട്ട ഡോക്ടറെ നേരത്തേ പരിചയമുണ്ടായിരുന്നതായും പോലിസും അക്രമിയും തമ്മില്‍ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. അക്രമി വെടിവക്കുനതിനു മുൻപ് ഡോക്ടറോട് മോതിരം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു സാമുവല്‍ ജിംനേഴ്‌സാണ് കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button