ഭക്തർ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നോട്ടീസുമായി പോലീസ്. ദർശനത്തിനെത്തുന്ന ഭക്തർ സന്നിധാനത്ത് ശരണം വിളിക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന് നോട്ടീസില്‍ പറയുന്നു. ഭക്തർക്ക് നോട്ടീസ് നൽകുന്നത് പമ്പയിൽ വെച്ചാണ് . ആറ് മണിക്കൂറിനുള്ളില്‍ തിരികെ വരണം. കൂട്ടം കൂടാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നോട്ടീസിലുണ്ട്.
നോട്ടീസിലെ നിര്‍ദേശങ്ങള്‍ വായിച്ച ശേഷം പേരും, അഡ്രസും എഴുതി നോട്ടീസില്‍ ഒപ്പു വച്ച് പോലീസിന് തിരികെ ഏല്‍പ്പിക്കണം. എന്നാല്‍ മാത്രമെ ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാ ഭക്തരും ഈ നിര്‍ദേശം പാലിക്കണമെന്നാണ് നിർദ്ദേശം.
Post Your Comments