ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയം ഇനി ജീവിക്കുന്നത് മറ്റൊരു സൈനികനിലൂടെ. സിയാച്ചിനിൽ മസ്തിഷ്ക മരണം സംഭവിച്ച സൈനികന്റെ ഹൃദയമാണ് ലാൻസ് നായിക് എൻ.കെ. റാവു എന്ന സൈനികന് നൽകിയത്. ഡൽഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
മസ്തിഷ്ക മരണം സംഭവിച്ച സൈനികന് കഴിഞ്ഞ 10നാണു സിയാച്ചിനിൽ വച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ചികിൽസയ്ക്ക് ബേസ് ക്യാംപിലും പിന്നീടു ഹെലികോപ്റ്ററിൽ ഡൽഹിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതെ സമയത്താണ് ഗുരുതരാവസ്ഥയിൽ സേനാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന റാവുവിനു ഹൃദയം ആവശ്യമായി വന്നത്.
തുടർന്ന് ആശുപത്രി അധികൃതർ അവയവ ദാനത്തിന് മുൻകയ്യെടുത്തു . റാവുവിന്റെ സുഹൃത്തും ദേശീയ സുരക്ഷാ സേനയിൽ (എൻഎസ്ജി) കമാൻഡോയുമായ ഉദ്യോഗസ്ഥൻ, മരിച്ച മഹാരാഷ്ട്ര സ്വദേശി സൈനികന്റെ ബന്ധുക്കളുമായി സംസാരിച്ച് സമ്മതം വാങ്ങി ഹൃദയം മാറ്റിവെയ്ക്കുകയായിരുന്നു.
Post Your Comments