കൊച്ചി: എടിഎം മെഷീൻ പൊളിച്ച് മോഷണ ശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പിറവത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മാണ് പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. സംഭവത്തിൽ അസം സ്വദേശിയായ ബിലാദർ ഹുസൈനെ പോലീസ് പിടികൂടി.
കഴിഞ്ഞ നാല് വർഷമായി ഇയാൾ പിറവത്ത് താമസിക്കുകയാണ്.ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ കേരളത്തിൽ നടന്ന മറ്റ് എടിഎം കവർച്ചകളുമായും മോഷ്ടാക്കളുമായും ഇയാൾക്ക് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments