KeralaLatest News

video-ഞാൻ സുരക്ഷിതയാണ് ആരും പേടിക്കണ്ട

https://youtu.be/hRaF2btLdII

 

ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തി എന്നതിന് ക്രിമിനല്‍ കേസ് പ്രതിയാവുകയും ചെയ്ത രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ അധികൃതര്‍ വഴിവിട്ടു സംരക്ഷിക്കുന്നു എന്ന് ആരോപണം. ബിജെപി വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനറും ശബരിമല കര്‍മ്മ സമിതി അംഗവുമായ സി.വി സജിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍ പാലാരിവട്ടം എക്‌സ്‌ചേഞ്ചിലെ ടെലിഫോണ്‍ മെക്കാനിക് ആണ് രഹ്ന . കഴിഞ്ഞ ശനിയാഴ്ച ഹര്‍ത്താല്‍ ദിവസം ഇവര്‍ ഓഫീസില്‍ ഒപ്പ് രേഖപ്പെടുത്തി മുങ്ങി. എന്നാല്‍ വൈകീട്ട്് വയനാട്ടില്‍ നടന്ന ശബരിമല ഐക്യദാര്‍ഢ്യ പരിപാടിയില്‍ അവര്‍ പ്രത്യക്ഷ പെടുകയായിരുന്നു. ജീവനക്കാര്‍ ഡ്യൂട്ടിസമയത് ഓഫീസിന്റെ 10 കിലോമീറ്റര്‍ പരിധിക്ക് പുറത്ത് പോകണമെങ്കില്‍ രേഖാമൂലം അനുമതിതേടണമെന്ന വ്യവസ്ഥ കാറ്റില്‍ പറതിയാണ് രഹന ഫാത്തിമയുടെ ഈ പ്രവര്‍ത്തി. ഇതിനെല്ലാം അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നും കര്‍ശന നടപടി വേണമെന്നും സജിനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button