Latest NewsIndia

ലൈംഗികാതിക്രമം ആരോപിച്ച്‌ നടി സുസ്മിത സെന്‍ നല്‍കിയ പരാതിയില്‍ കോടതി വിധി ഇങ്ങനെ !

മുംബെെ :  നടി സുസ്മിത സെന്നിന്‍റെ പക്കല്‍ നിന്നും ഈടാക്കാനിരുന്ന പിഴ പിന്‍വലിച്ച് കോടതി. ലെെംഗീക ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുസ്മിത സെന്നിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു.എന്നാല്‍ ഈ തുകയ്ക്ക് അടക്കേണ്ടിയിരുന്ന നികുതി സെന്‍ കെട്ടിവെച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് സുസ്മിതയില്‍ നിന്ന് 35 ലക്ഷം രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഈ പിഴത്തുക അടക്കേണ്ടതില്ല എന്നാണ് മുംബൈ ഇന്‍കം ടാക്‌സ് അപ്പീല്‍ ട്രൈബ്യൂണല്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

കൊക്കക്കോള കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു സെന്‍. ഈ സമയം ഈ കമ്പനിയിലെ ഉദ്ധ്യോഗസ്ഥനെതിരെയായിരുന്നു സെന്‍ ലെെംഗീകാരോപണം ഉന്നയിച്ചിരുന്നത്. കാലാവധി കഴിയുന്നതിന് മുന്നേ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് സെന്നിനെ മാറ്റുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button