
ചെന്നൈ: നികുതിവെട്ടിപ്പുമായി ബന്ധപെട്ടു നടി സുസ്മിത സെൻ കോടതിയിൽ ഹാജരാകണം. നികുതി വെട്ടിപ്പ് നടത്തി ആഡംബര കാർ ഇറക്കുമതി ചെയ്തുവെന്ന കേസിൽ സാക്ഷിയായി ഹാജരാകാൻ ബോളിവുഡ് നടി സുസ്മിത സെന്നിനോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈ കോടതിയാണ് നിർദേശിച്ചത്.
സുസ്മിത സെൻ വസു പണ്ഡാരിയിൽ നിന്നു വാങ്ങിയ ടൊയോട്ട ലാൻഡ്ക്രൂയിസർ കാർ ഇറക്കുമതി ചെയ്തത് നികുതി വെട്ടിപ്പ് നടത്തിയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തി. സെപ്റ്റംബർ 18 നു ഇതുമായി ബന്ധപ്പെട്ട കേസിനു കോടതിയിൽ ഹാജരാകാനാണ് നിർദേശം.
Post Your Comments