ഗോവ: നാല്പത്തിയൊന്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ സിനിമാപ്രേമികള്‍ക്ക് മുന്പില് എത്തുന്നത്. ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന് മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് നാലര മണിക്ക് ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന് മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂണ്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂലിയന്‍ ലാന്‍ഡെയ്സ സംവിധാനം ചെയ്ത ‘ദി ആസ്പേണ്‍ പേപ്പേഴ്സ’ ആണ് ഉദ്ഘാടന ചിത്രം. മേള നവംബര്‍ 28ന് കൊടിയിറങ്ങും. ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്സാണ് സമാപന ചിത്രം.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളുള്ളതില്‍ മൂന്ന് മലയാള ചിത്രങ്ങളാണ് ഇടംപിടിച്ചത്. ഷൈനി ജേക്കബ് സംവിധാനം ചെയ്ത സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജ് ഒരുക്കിയ മിഡ്നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മാതൃഭൂമി ലഖ്നൗ ലേഖകന്‍ വി.എസ് സനോജ് സംവിധാനം ചെയ്ത ബേണിങ് എന്ന ഹിന്ദി ചിത്രവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Post Your Comments