ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. ഞായറാഴ്ച്ചയാണ് സംഭവം. ഡല്‍ഹി ടീനഗര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. കുഞ്ഞിന് രക്തസ്രാവം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മയാണ് വിവരം തിരക്കിയത്. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അയല്‍വാസിയായ ഒന്‍പതാം ക്ലാസുകാരനാണ് പ്രതി. കുഞ്ഞിനെ പ്രതി സ്വന്തം വീട്ടില്‍ കൊണ്ട് വന്നാണ് പീഡിപ്പിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments