ദുബായ് : യു.എ.ഇയിലെ ഈ വർഷത്തെ അനുസ്മരണ ദിനം നവംബർ 29 ന്. യു.എ.ഇ. മന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രക്തസാക്ഷിദിനം എന്ന് അറിയപ്പെട്ടിരുന്ന അനുസ്മരണദിനം സാധാരണ നവംബർ 30-നാണ് ആചരിക്കാറുള്ളത്. ഇത്തവണ നവംബർ 30 വെള്ളിയാഴ്ച ആയതിനാലാണ് ദിനാചരണം 29-ലേക്ക് മാറ്റിയത്.
നവംബർ 29ന് രാവിലെ 8 മണിക്ക് യു.എ.യിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. 11:30 ന് ഒരു മിനിറ്റ് നിശബ്ദപ്രാർത്ഥന നടത്തിയ ശേഷം വീണ്ടും പതാക ഉയർത്തും. രാജ്യത്തെയും രാജ്യത്തിന്റെ പതാകയെയും ഉന്നതിയിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങൾക്കിടെ വീരമൃത്യു വരിച്ച യു.എ.ഇ. സൈനികരോടുള്ള ആദരവായാണ് എല്ലാ വർഷവും അനുസ്മരണദിനം ആചരിക്കുന്നതെന്ന് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
Post Your Comments