കൊച്ചി: നടന് ശബരീഷ് വര്‍മ വിവാഹിതനായി. പ്രേമം സിനിമയുടെ അസോസ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് വധു. രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഞായറാഴ്ച കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന് സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട് അടക്കമുളള താരങ്ങള്‍ ചടങ്ങിനെത്തി.
ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേതും റജിസ്റ്റര്‍ വിവാഹമാണ്. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശബരീഷ് അഭിനേതാവും ഗാന രചയിതാവുമാണ്. നേരം സിനിമയിലെ രാജേഷ് മുരുകേശന്റെ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം തരംഗമായിരുന്നു.
Post Your Comments