ന്യൂഡല്‍ഹി: ഹുക്കാ ബാറുകള്‍ ഇനി മുതല്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കില്ല. പഞ്ചാബില്‍ ഹുക്കാ ബാറുകള്‍ നിരോധിക്കുന്നതിനുള്ള നിയമം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കുകയും ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഹുക്ക പാര്‍ലറുകള്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സിഗരറ്റ്, കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പരസ്യം തടയുന്നതിനും ഉത്പാദനം, വിതരണം എന്നിവ നിരോധിക്കുന്നതിനുമുള്ള നിയമം ഭേദഗതി ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.
റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ക്ലബ്ബുകളിലും ഹുക്കയുടെ ഉപയോഗം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നതെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബ്രഹം മോഹിന്ദ്ര പറഞ്ഞു. ഹുക്കയില്‍ മയക്കു മരുന്നുകളും മറ്റും ഉപയോഗിക്കുന്നതായി നേരത്തേ പരാതിയുയര്ന്നിരുന്നുവെന്ന് ബ്രഹം മോഹിന്ദ്ര കൂട്ടിച്ചേര്‍ത്തു.
Post Your Comments