കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട് കരിങ്കൊടി. മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയായിരുന്നു പ്രതിഷേധം.യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മൂന്ന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://youtu.be/mqfp8334Yuw
Post Your Comments