കോഴിക്കോട് : സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർ എസ് എസ് പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങൾ പുറത്തുവരുന്നുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയല്ലാതെ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി പറയുന്നതെന്നും ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നുണ്ടെന്നും കേരളത്തെ ഇരുണ്ടകാലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments