ഡൽഹി : കുട്ടികളുടെ മരണത്തിന് കാരണം ആന്റിബയോട്ടിക്കുകളുടെ ഉപയോഗമെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിവര്‍ഷം 58,000 കുട്ടികളാണ് ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്താൽ മരിക്കുന്നത്. അമിത ഉപയോഗത്തിലൂടെ രോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധനം നേടുന്നതും മാലിന്യങ്ങള്‍ സംസ്കരിക്കാതെ ജലാശയങ്ങളില്‍ തള്ളുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളുമാണ് ഇതിന് കാരണമാവുന്നത്.
സാധാരണയായി രോഗങ്ങള്‍ക്ക് കാരണമാകുന്ന ചില ബാക്ടീരിയകള്‍ പോലും വലിയ തോതില്‍ ആന്റി ബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശക്തി (ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്) നേടിയതായും കണ്ടെത്തിയിട്ടുണ്ട്. ലോകത്താകമാനം പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം ജീവനുകളാണ് ആന്റി ബയോട്ടിക് റെസിസ്റ്റന്റ്സ് വഴി നഷ്ടമാകുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനമിക്സ് ഇക്കണോമിക്സ് ആന്റ് പോളിസി (സി.ഡി.ഡി.ഇ.പി)യുടെ കണക്കുകളിലാണ് ഈ വിശദാംശങ്ങളുള്ളത്.
സംസ്കരിക്കാതെ മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നത് രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകളില്‍ നിന്ന് പ്രതിരോധം നേടാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2000 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആന്റി ബയോട്ടിക് ഉപയോഗം 65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ 114 ശതമാനമാണ് വര്‍ദ്ധിച്ചത്. ചെറിയ അസുഖങ്ങൾക്ക് പോലും ആന്റിബയോട്ടിക്കുകൾ നൽകുന്ന രീതി അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
Post Your Comments