ജയ്‌പൂര്‍: നിലവില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ നീക്കി പകരം തല്‍സ്ഥാനത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ച് പുതിയ രാഷ്ട്രീയക്കളം ഒരുക്കുകയാണ് രാജസ്ഥാനില്‍ ബിജെപി. ആദ്യം ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് മുന്‍പ് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്ന ആളെ അപ്രതീക്ഷിതമായി മാറ്റുന്നത്.
സിറ്റിംഗ് എം.എല്‍.എയായ അജിത് സിംഗ് മേത്തയെ മാറ്റി പകരം യൂനസ് ഖാനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുസ്‌ലീം ഭൂരിപക്ഷ പ്രദേശമായ ടോങ്കില്‍ നിലവിലെ മന്ത്രിയാണ് യൂനസ് ഖാന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് പരാജയഭീതി മൂലമാണെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. രാജസ്ഥാനിലെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സച്ചിന്‍ പൈലറ്റിനോട് കൊമ്പ് കോര്‍ക്കുന്നതിനാണ് ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ തേടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്.
Post Your Comments