തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ല. തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്‍റെ ഭീതിയാണ് ലീഗിന്‍റെ ആരോപണത്തിന് പിന്നിലെന്നും മന്ത്രി തുറന്നടിച്ചു.
Post Your Comments