തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ ഭക്തന്മാര് വരാതിരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് വ്യക്തമാക്കി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഭക്തന്മാര് സന്നിധാനത്ത് രാത്രി നില്ക്കാന് പാടില്ല, പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം തുടങ്ങിയ നിയന്ത്രണങ്ങളൊക്കെ ഇതിന്റെ ഭാഗമാണെന്നും ശബരിമലയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഒരു പ്രമുഖ മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ മൗനം പാലിച്ചാല്‍ മതിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറയുകയുണ്ടായി. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിനോട് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments