ഹൈദരാബാദ്: തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയിലാണ് ചന്ദ്രശേഖര റാവുവിന്റെ സിദ്ധിപ്പേട്ടിലുള്ള ഫാം ഹൗസില്‍ ‘യജ്ഞ’വും മറ്റ് പൂജകളും നടന്നത്. കുടുംബാംഗങ്ങളെല്ലാം പങ്കെടുത്ത ചടങ്ങായിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് ചന്ദ്രശേഖര റാവു യജ്ഞം നടത്തിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയിറക്കി. രാജ ശ്യാമള യാഗം, ചാണ്ഡീയാഗം തുടങ്ങിയ യാഗങ്ങളും മറ്റ് പൂജാകര്‍മ്മങ്ങളുമാണ് മുഖ്യമന്ത്രി നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തേ ചന്ദ്രശേഖര റാവു, നാമനിര്‍ദേശ പത്രികകള്‍ ക്ഷേത്രത്തില്‍ പൂജിച്ച ശേഷം സമര്‍പ്പിച്ചതും വാര്‍ത്തയായിരുന്നു.
Post Your Comments