KeralaLatest News

ഭക്തര്‍ക്കൊപ്പമെന്ന് വീണ്ടും തെളിയിച്ച് കേന്ദ്രം; നാളെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ഓരോ ദിവസവും ഓരോ മന്ത്രിമാരെയും എത്തിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം. അതിന്റെ ഭാഗമായി ശബരിമലയില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലിലെത്തി. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല. ഭക്തരെ പോലീസ് നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല. തന്റെ വരവിന്റെ ഉദ്ദേശം സൗകര്യങ്ങള്‍ വിലയിരുത്താനാണെന്നും കണ്ണന്താനം പറഞ്ഞു.

നാളെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ശബരിമലയിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് കേന്ദ്രമന്ത്രിമാരുടെ ശബരിമല സന്ദര്‍ശനം. സന്നിധാനത്ത് കയറി അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയിലേക്ക് സര്‍ക്കാര്‍ നടപടികള്‍ നീണ്ട പശ്ചാത്തലത്തില്‍ ശബരിമല വിഷയത്തില്‍ കൂടുതല്‍ ഇടപെടലിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button