
ചണ്ഡീഗഡ്: ബെെക്കിലെത്തിയ അജ്ജാത സംഘം 500 പേര്‍ ഉണ്ടായിരുന്ന മേഖലയിലേക്ക് സ്ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 3 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. അമൃത്സറിലെ അഡ്‌ലിവാല്‍ ഗ്രാമത്തിലെ നിരണ്‍കാരി മിഷന്‍ ഭവനിലേക്കാണ് ബെെക്കിലെത്തിയവര്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞത്. കണ്ട് നിന്നവരാണ് ബെെക്കിലെത്തിയ സംഘമാണ് അക്രമത്തിന് കാരണക്കാരെന്ന് വ്യക്തമാക്കിയത്.
ദൃക്സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃത്സര്‍ വിമാനത്താവളത്തിന് തൊട്ടടുത്താണ് സ്ഫോടനം നടന്നത്. സംസ്ഥാനത്ത് ഭീകരര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഈ ഒരു പാതയിലും അന്വേഷണം പുരോഗമിപ്പിച്ചിട്ടുണ്ട്.
Post Your Comments