പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും മറ്റ് രണ്ട് ബിജെപി നേതാക്കള്‍ക്കുമെതിരെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്ുകള്‍. അവരുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് മുന്നോട്ടു പോകരുതെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സുരേന്ദ്രന്‍ വഴങ്ങിയില്ല.
പൊലീസ് വലയം ഭേദിച്ച് തള്ളിമാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സുപ്രീംകോടതി വിധിയ്‌ക്കെതിരെ ബിജെപി പ്രതിഷേധം നടത്തുന്ന സാഹചര്യത്തില്‍ കെ.സുരേന്ദ്രന്‍ സന്നിധാനത്തേയ്ക്ക് പോയാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വാസ്യയോഗ്യമായ വിവരം കിട്ടിയതിനാലാണ് സുരേന്ദ്രനെ തടഞ്ഞതെന്ന് പത്തനംതിട്ട ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
Post Your Comments