Latest NewsBusiness

ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും പ്രവാസി പണം ഒഴുകുന്നു

ന്യൂഡല്‍ഹി : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസിപണം ഒഴുകുന്നത് ഇന്ത്യയിലേയ്്ക്ക്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളവും. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്. പ്രവാസിപ്പണത്തിന്റെ 2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ ഏറ്റവും മുന്നിലാണ് കേരളം.

6900 കോടി ഡോളറാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയത്. 4,95,661 കോടി രൂപയാണിത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍.ബി.ഐ. സര്‍വേ പ്രകാരം മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം എത്തുന്നത് കേരളത്തിലേക്കാണ്. 94175 കോടി രൂപയാണ് പ്രതിവര്‍ഷം ഇത് പ്രകാരം കേരളത്തില്‍ എത്തുന്നത്. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടക മൂന്നാംസ്ഥാനത്തുമാണ്. എട്ടു ശതമാനവുമായി തമിഴ്‌നാട്, നാലു ശതമാനവുമായി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

മൊത്തം പ്രവാസിപ്പണത്തിന്റെ 50 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ 90 ശതമാനവും ജോലിചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുമാണ്. 26.9 ശതമാനം എത്തുന്നത് യു.എ.ഇ.യില്‍ നിന്നുമാണ്. 22.9 ശതമാനവുമായി യു.എസ്.എ.യാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യയില്‍ നിന്നും 11.6 ശതമാനവും, ഖത്തറില്‍ നിന്നും 6.5 ശതമാനവും, കുവൈത്ത്, ഒമാന്‍, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്ന് യഥാക്രമം 5 ശതമാനത്തില്‍ താഴെയുമാണ് പ്രവാസിപ്പണം ഇന്ത്യയില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button