NattuvarthaLatest News

കിണറ്റില്‍ വീണ മയിലിന് രക്ഷകരായത് അഗ്‌നിശമനസേന

കാഞ്ഞങ്ങാട്: കിണറ്റില്‍ വീണ മയിലിന് രക്ഷകരായത് അഗ്‌നിശമനസേന. അജാനൂര്‍ വേലാശ്വരത്തെ വാസന്തിയമ്മയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മയിലിനെയാണ് രക്ഷപ്പെടുത്തിയത്. 40 അടി താഴ്ചയുള്ള കിണറ്റിലാണ് ഒന്നര വയസ് തോന്നിപ്പിക്കുന്ന മയില്‍ വീണത്. രക്ഷപ്പെടുത്തിയ മയിലിനെ വനം വകുപ്പിന് കൈമാറി സ്റ്റേഷന്‍ ഓഫിസര്‍ സി.പി.രാജേഷ്, ലീഡിങ് ഫയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ കെ.ടി.ചന്ദ്രന്‍, ഫയര്‍മാന്‍മാരായ ഡി.എല്‍. ദിനായേല്‍, അരുണ്‍കുമാര്‍, ഹോംഗാര്‍ഡ് സന്തോഷ് കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

shortlink

Post Your Comments


Back to top button