KeralaLatest News

മന്ത്രി ജലീലിനെതിരേ യുഡിഎഫ് കരിങ്കൊടി

തിരൂര്‍: മന്ത്രി ജലീലിനെതിരേ യുഡിഎഫ് കരിങ്കൊടി കാട്ടി. തിരൂര്‍ ആലത്തിയൂരിലാണ് മന്ത്രിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധ സ്വരം ഉയര്‍ത്തിയത് . പോലീസ് ഉടന്‍ എത്തി ഇവരെ പ്രതിഷേധമുയര്‍ത്തുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചു . ബന്ധു നിയമന വിവാദത്തില്‍ നിരന്തരം മന്ത്രി കരിങ്കൊടി പ്രതിഷേധം നേരിടേണ്ടി വരികയാണ്. ഇതിന് മുന്‍പ് ലീഗ് എംഎസ്എഫ് പ്രവര്‍ത്തകരും പല ഇടങ്ങളിലായി മന്ത്രിയെ പ്രതിഷേധമായി കരിങ്കൊടി കാണിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സംസാരിച്ച് കൊണ്ട് ഇരിക്കവെ 2 പ്രവര്‍ത്തകര്‍ എഴുന്നേറ്റ് നിന്ന് ബഹളം ഉണ്ടാക്കിയ സംഭവം ഉണ്ടായി. തുടര്‍ന്ന് മന്ത്രി ഉദ്ഘാടന ശേഷം കവാടം വിട്ട് പോകവെ പ്രവര്‍ത്തകര്‍ എത്തി കല്ലെറിയുകയും ചെയ്തു. 3 ഒാളം പോലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button