KeralaLatest News

രാജ്യത്തെ മികച്ച മധുവിധു ആഘോഷത്തിന് കേരളം മികച്ച കേന്ദ്രം

തിരുവനന്തപുരം: രാജ്യത്തെ മികച്ച മധുവിധു ആഘോഷകേന്ദ്രം കേരളം. ട്രാവല്‍ ലീഷര്‍ ഇന്ത്യ ദക്ഷിണേന്ത്യ മാഗസിനാണ് കേരളത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ശയമ2018.ൃേമ്‌ലഹഹമിറഹലശൗെൃലശിറശമ.ശി എന്ന വെബ്സൈറ്റ് വഴി നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. അതേസമയം മാഗസിന്റെ ഏഴാമത് ‘റീഡേഴ്സ് ചോയിസ് ഇന്ത്യ ബെസ്റ്റ്’ അവാര്‍ഡുകള്‍ക്ക് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത്, കുമരകം ലേക്ക് റിസോര്‍ട്ട് എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button