Latest NewsKerala

സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കടകംപള്ളി

പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ.  സുരേന്ദ്രൻ മല കയറാനൊരുങ്ങിയത് ആചാര ലംഘനം നടത്തിയിട്ടാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് തുടര്‍ന്നു പോരുന്ന ആചാരം അനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ഒരുവര്‍ഷത്തിനിടെ ശബരിമല സന്ദര്‍ശനം പാടില്ലായെന്നാണ്. എന്നാല്‍ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സുരേന്ദ്രൻ ശബരിമലയിൽ ദർശനത്തിന് എത്തിയെന്നും മന്ത്രി പറഞ്ഞു.

2018 ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്ല്യാണി അന്തരിച്ചത്. എന്നാല്‍ നാലുമാസത്തിനുള്ളിലാണ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്. ഇതിനു പുറമേ കഴിഞ്ഞ ദിവസത്തെ സുരേന്ദ്രന്റെ ശബരിമല സന്ദര്‍ശനം ആചാരപ്രകാരമുള്ള വ്രതാനുഷ്ഠാനത്തോടെയുള്ളതല്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എയർപോർട്ടിലെ സമരത്തിന് എത്തിയ സുരേന്ദ്രൻ 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിൽ പറയുന്ന ഒരു കാര്യവും ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button