തൊടുപുഴ: ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം എം മണി. നിയമം ലംഘിച്ചാല്‍ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യുമെന്നും കുഴപ്പമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി എം എം മണി പറഞ്ഞു. താന്‍ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണം.ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കുമെന്നും അ്ദ്ദേഹം ആരോപിച്ചു.
നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments