യുഎഇയിൽ എത്തുന്ന സഞ്ചാരികളിൽ അദ്‌ഭുതം സൃഷ്ട്ടിക്കുന്ന നിർമിതികളാണ് ബുർജ് ഖലീഫ,ദുബായ് കനാൽ,ബുൽ അൽ അറബ്. ഇക്കൂട്ടത്തിൽ ഒരാൾ കൂടെ വന്നെത്തിയിരിക്കുന്നു. ഹൃദയ രൂപത്തിലുള്ള ലവ് ലേക്ക് എന്ന മനുഷ്യ നിർമിത തടാകമാണ് ഏവരുടെയും ശ്രദ്ധപിടിച്ച് പറ്റുന്നത്. രണ്ടു വലിയ ഹൃദയങ്ങൾ കോർത്തിണക്കിയ രീതിയിലുള്ള തടാകം അൽ ഖുദ്രക്ക്(Al Qudra) സമീപമാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ലവ്(LOVE) എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ മരങ്ങൾ നട്ടുപിടിച്ചിരിക്കുന്നതാണ് എടുത്ത് പറയേണ്ട പ്രധാന പ്രത്യേകത. കൂടാതെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്‍റെ ഇന്‍സ്റ്റാഗ്രമിലൂടെ ഈ തടാകത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു.
https://www.instagram.com/p/BqO2ngyH3cW/?utm_source=ig_web_copy_link
Post Your Comments