യുവതി യുവാക്കൾക്ക് സൗജന്യ തൊഴില്‍ പരിശീലനത്തിന് അവസരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് (DDU-GKY) 18 നും 35 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ദിവസേന 125 രൂപയോളം സര്‍ക്കാര്‍ ഗ്രാന്റും ഉള്‍പ്പെടുന്നതാണ് പദ്ധതി.
പരിശീലനം കൂടാതെ നൂറു ശതമാനം പ്ലേസ്‌മെന്റോട് കൂടി അംഗീകൃത കോളേജില്‍ പഠനാവസരവും ലഭിക്കും. ഫാഷന്‍ ഡിസൈനിംങ് (6 മാസം.റസിഡന്‍ഷ്യല്‍) റീട്ടെയില്‍ മാനേജ്‌മെന്റ്(3 മാസം) ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (3 മാസം)എന്നിവയാണ് കോഴ്‌സുകള്‍.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;DDU-GKY
Post Your Comments