KeralaLatest News

ശബരിമല നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കുന്നു; തുറന്നടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ലെന്നും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം ദുര്‍ബലവും ദുസ്സഹവുമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണവും സൗകര്യങ്ങളും വിലയിരുത്തിയ ശേഷം കെപിസിസി നേതാക്കള്‍ നാളെ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button