മുള്ളേരിയ: കോണ്‍ഗ്രസ് നേതാവ് കുത്തേറ്റ് മരിച്ചു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട. മാനേജരുമായ ശാന്തിനഗറിലെ പി. മാധവന്‍ നായരാണ് (69) കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭാര്യയുടെ സഹോദരന്‍ കീഴടങ്ങി. കുടുംബ സ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് 1.10 നാണ് സംഭവം. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.കെ.ശ്യാം കുമാര്‍(26) ആണ് ആദൂര്‍ പൊലീസില്‍ കീഴടങ്ങിയത്.
ശ്യാംകുമാറിന്റെ അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ പേരില്‍ മാധവന്‍ നായരുമായി തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മാധവന്‍ നായരുടെ വീടിന്റെ ജനല്‍ എറിഞ്ഞു തകര്‍ത്തതിന് ആദൂര്‍ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. അവിടെ നിന്ന് വരുന്ന വഴിയാണ് ഇയാല്‍ വീട്ടില്‍ കയറി ആക്രമിച്ചത്. കുത്തിയ വിവരം ശ്യാംകുമാര്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
Post Your Comments