കാഞ്ഞങ്ങാട്: കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് 7 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. നീലേശ്വരം പുതുക്കൈ സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. മാവുങ്കാല്‍ മാം കോംട്രസ്റ്റ് ആശുപത്രിയിലെ ഡോ. ജയശ്രീയാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. കണ്ണുവേദനയുമായി എത്തിയ ഇവരുടെ കണ്ണ് പരിശോധിച്ചപ്പോള്‍ നേത്രപടലത്തിന് സമീപം വിരയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ശസ്ത്രക്രിയ ചെയ്തു വിരയെ പുറത്തെടുക്കുകയായിരുന്നു. അപൂര്‍വമായാണ് കണ്ണില്‍ ഇത്തരം വിരയെ കാണുന്നതെന്ന് ഡോ. ജയശ്രീ പറഞ്ഞു.
Post Your Comments